ഓപ്പറേഷൻ നുംഖോർ: ദുൽകർ സൽമാന്‍റെ മറ്റൊരു ആഡംബര വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു

ലക്കി ഭാസ്കർ എന്ന ചിത്രത്തിനു വേണ്ടി ഈ വാഹനം ഉപയോഗിച്ചിരുന്നുവെന്നാണ് വിവരം
operation numkhor; customs seized dulquer salmaan vehicle

ദുൽക്കർ സൽമാൻ

Updated on

കൊച്ചി: ഓപ്പറേഷൻ നുംഖോറിന്‍റെ ഭാഗമായി നടൻ ദുൽക്കർ സൽമാന്‍റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു. കളമശേരിയിലെ സിഗ്നേച്ചർ കാർസിൽ സൂക്ഷിച്ചിരുന്ന നിസാൻ പട്രോൾ വാഹനമാണ് കസ്റ്റംസ് പിടിച്ചെടുത്തിരിക്കുന്നത്. ലക്കി ഭാസ്കർ എന്ന ചിത്രത്തിനു വേണ്ടി ഈ വാഹനം ഉപയോഗിച്ചിരുന്നുവെന്നാണ് വിവരം.

നേരത്തെ ദുൽക്കറിന്‍റെ മൂന്നു വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും വാഹനങ്ങൾ പിടിച്ചെടുത്തിരിക്കുന്നത്.

ഭൂട്ടാനിൽ നിന്നും ആഢംബര വാഹനങ്ങൾ വ‍്യാജ രേഖകൾ ഉപയോഗിച്ച് ഇന്ത‍്യയിലേക്ക് കടത്തിയെന്നാണ് കേസ്. എന്നാൽ വാഹനങ്ങൾ മുൻ ഉടമസ്ഥരിൽ നിന്നും ബാങ്ക് ഇടപാടുകളിലൂടെയും നിയമരമായ രേഖകളിലൂടെയുമാണ് വാങ്ങിയതെന്നാണ് ദുൽകർ പറയുന്നത്.

logo
Metro Vaartha
www.metrovaartha.com