

രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി ഇതുവരെ സംസ്ഥാനത്ത് അറസ്റ്റിലായവരുടെ എണ്ണം പതിനായിരം കടന്നു. 9556 കേസുകളിലായി 10310 അറസ്റ്റുകളാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. 8414.619 ഗ്രാം എംഡിഎംഎയും 1039.941 കിലോഗ്രാം കഞ്ചാവും 4730.159 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു.
ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി ഏറ്റവും കൂടുതൽ അറസ്റ്റ് നടന്നത് എറണാകുളം ജില്ലയിലാണെന്ന് കഴിഞ്ഞ ദിവസം വിവിധ മാധ‍്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഏറ്റവും കുറവ് അറസ്റ്റ് നടന്നിട്ടുള്ളത് കാസർഗോഡ് ജില്ലയിലാണ്.
197 കേസുകളിലായി 229 പേരാണ് അറസ്റ്റിലായത്. ജനങ്ങളും പൊലീസും ഒന്നിച്ചു നിന്നതിന്‍റെ ഗുണമാണ് ഓപ്പറേഷൻ തൂഫാനിൽ കാണുന്നതെന്ന് ആഭ‍്യന്തര മന്ത്രി രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം വ‍്യക്തമാക്കിയിരുന്നു.