ഓപ്പറേഷൻ തൂഫാൻ; സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഹ്രസ്വചിത്ര മത്സരം, ഒന്നാം സമ്മാനം ഒരുലക്ഷം

സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷണല്‍ ടെക്‌നോളജിയും ആഭ്യന്തരവകുപ്പും സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്

Operation Toofan: Short film competition for school students.

ഓപ്പറേഷൻ തൂഫാൻ; സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഹ്രസ്വചിത്ര മത്സരം

Updated on

തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരിവിരുദ്ധ പദ്ധതിയായ 'ഓപ്പറേഷന്‍ തൂഫാന്‍' ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാനതല ഹ്രസ്വചിത്ര മത്സരം സംഘടിപ്പിക്കുന്നു. സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷണല്‍ ടെക്‌നോളജിയും ആഭ്യന്തരവകുപ്പും സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്.

ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി (വിഎച്ച്എസ്ഇ) വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ജില്ലാതല മത്സരങ്ങളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടും. ജില്ലാതല വിജയിക്ക് 10,000 രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റും ലഭിക്കും.

സംസ്ഥാനതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം ഒരു ലക്ഷം രൂപ, 75,000 രൂപ, 50,000 രൂപ വീതം സമ്മാനമായി നല്‍കും. ഇതോടൊപ്പം ട്രോഫിയും സര്‍ട്ടിഫിക്കറ്റും ലഭിക്കും.

logo
Metro Vaartha
www.metrovaartha.com