

സർക്കാരിന്‍റെ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കാൻ പ്രതിപക്ഷം നുണ പ്രചരണം നടത്തുന്നു:പിണറായി വിജയൻ
കോതമംഗലം: എൽഡിഎഫ് സർക്കാരിന്‍റെ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കാൻ പ്രതിപക്ഷം നുണപ്രചരണവും വിവാദങ്ങളും സൃഷ്ടിക്കുകയാണന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് സമയത്ത് സർക്കാരിന്‍റെ പ്രവർത്തനങ്ങളെ വിമർശനപരമായി അവതരിപ്പിക്കാൻ പോലും പ്രതിപക്ഷത്തിന് കഴിയുന്നില്ല.
മന്ത്രിമാർക്കെതിരേ എഴുതിക്കൊടുത്ത ഒറ്റ ആക്ഷേപവും ഉന്നയിക്കാനായില്ല. സർക്കാരിനെ എതിർക്കാൻ കഴിയാത്തതിനാലാണ് നുണകളിലും വിവാദങ്ങളിലും അഭയം തേടുന്നത്. കോതമംഗലത്ത് എൽഡിഎഫ് സ്ഥാനാർഥി ആന്‍റണി ജോണിന്‍റെ തെരെഞ്ഞെടുപ്പ് പ്രചരണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്തിന്‍റെ എല്ലാ മേഖലകളിലും വൻവികസന പ്രവർത്തനങ്ങളാണ് നടന്നിരിക്കുന്നത്. ഇത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. ബിജിപിയുടെ ബി ടീമായിട്ടാണ് കേരളത്തിൽ കോൺഗ്രസ് പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.