രഞ്ജിത്തും സജി ചെറിയാനും രാജി വയ്ക്കണം; പ്രതികരണവുമായി വി.ഡി. സതീശൻ

സോളാർ കേസുമായി ബന്ധപ്പെട്ട സജി ചെറിയാന്‍റെ പരാമർശം കുറ്റസമ്മതമാണെന്നും പ്രതിപക്ഷനേതാവ്
opposition leader v d satheeshan
രഞ്ജിത്തും സജി ചെറിയാനും രാജി വയ്ക്കണം; വി.ഡി. സതീശൻfile
Updated on

കൊച്ചി: ബംഗാളി നടിയോട് മോശമായി പെരുമാറിയെന്ന ആരോപണം നില നിൽക്കേ സംവിധായകൻ രഞ്ജിത് ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനം ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. രഞ്ജിത് നല്ല സംവിധായകനും സിനിമാക്കാരനുമാണ്. സഹോദരനും സ്നേഹിതനുമെന്ന നിലയ്ക്ക് സ്ഥാനം ഒഴിയണമെന്നാണ് അദ്ദേഹത്തോട് അഭ്യർഥിക്കുന്നതെന്നും സതീശൻ പറഞ്ഞു.

സോളാർ കേസുമായി ബന്ധപ്പെട്ട സജി ചെറിയാന്‍റെ പരാമർശം കുറ്റസമ്മതമാണെന്നും ഉമ്മൻചാണ്ടിയെയും കോൺഗ്രസ് നേതാക്കളെയും വേട്ടയാടുകയായിരുന്നുവെന്നും ഇതിലൂടെ വ്യക്തമായെന്നും സതീശൻ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ട് ഇത്രയും കാലം പൂഴ്ത്തി വയ്ക്കുകയും കൃത്രിമം കാണിച്ച് പുറത്തു വിടുകയും ഇരകളെ തള്ളിപ്പറയുകയും ചെയ്ത സാഹചര്യത്തിൽ സജി ചെറിയാൻ രാജി വയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com