മനുഷ്യ സ്‌നേഹത്തിന്‍റെ പ്രതീകം: വി.ഡി. സതീശൻ

സ്വവര്‍ഗാനുരാഗികളെ ദൈവത്തിന്‍റെ മക്കള്‍ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്
Opposition leader V D Satheeshan over pope Francis death

മനുഷ്യ സ്‌നേഹത്തിന്‍റെ പ്രതീകം: വി.ഡി. സതീശൻ

Updated on

തിരുവനന്തപുരം: 21-ാം നൂറ്റാണ്ടില്‍ സമാധാനത്തിന്‍റെ പ്രവാചകനും മനുഷ്യ സ്‌നേഹത്തിന്‍റെ പ്രതീകവുമായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പയെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. യേശുക്രിസ്തു പഠിപ്പിച്ച കാരുണ്യത്തിന്‍റെ വഴികളാണ് മനുഷ്യരാശിയുടെ മോചനത്തിന് അനിവാര്യമെന്ന് വിശ്വസിച്ചിരുന്ന അദ്ദേഹം എല്ലാവരേയും, പ്രത്യേകിച്ച് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ ചേര്‍ത്തു നിര്‍ത്തുന്ന ദൈവ കരത്തിന്‍റെ ഉടമ കൂടിയായിരുന്നു.

സ്വവര്‍ഗാനുരാഗികളെ ദൈവത്തിന്‍റെ മക്കള്‍ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഈസ്റ്റര്‍ ദിനത്തിലും ഗാസയുടെ കണ്ണീരിനെക്കുറിച്ചാണ് പരിശുദ്ധ പിതാവ് ആകുലപ്പെട്ടത്. ദൈവരാജ്യത്തിന് വേണ്ടി തനിക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന്വിശ്വസിക്കുകയും അതിനായി സമര്‍പ്പിക്കുകയും ചെയ്ത വിശുദ്ധനായിരുന്നുമാര്‍പ്പാപ്പയെന്ന് അദ്ദേഹം അനുസ്മരിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com