പൊലീസ് അതിക്രമങ്ങൾ നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; മുഖ‍്യമന്ത്രി മറുപടി പറഞ്ഞേക്കും

അടിയന്തര പ്രമേയമായിട്ടായിരിക്കും വിഷയം ഉന്നയിക്കുക
opposition to discuss police attack in the state in legislative assembly

കേരള നിയമസഭ

Updated on

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങൾ നിയമസഭയിൽ ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷം. യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം സെക്രട്ടറിയായിരുന്ന വി.എസ്. സുജിത്തിനെ പൊലീസ് കസ്റ്റഡിയിൽ വച്ച് മർദിച്ച സംഭവം മുതൽ തൃശൂരിൽ കെഎസ്‌യു പ്രവർത്തകരെ മുഖം മൂടി ധരിപ്പിച്ചത് അടക്കമുള്ള കാര‍്യങ്ങൾ പ്രതിപക്ഷം സഭയിൽ ഉന്നയിച്ചേക്കും.

അടിയന്തര പ്രമേയമായിട്ടായിരിക്കും വിഷയം ഉന്നയിക്കുക. സംഭവത്തിൽ മുഖ‍്യമന്ത്രി മറുപടി പറഞ്ഞേക്കും. കഴിഞ്ഞ ദിവസം എൽഡിഎഫ് യോഗത്തിൽ മുഖ‍്യമന്ത്രി പ്രതികരിച്ചിരുന്നു. പൊലീസ് അതിക്രമങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളാണെന്നായിരുന്നു മുഖ‍്യമന്ത്രിയുടെ പ്രതികരണം.

opposition to discuss police attack in the state in legislative assembly
''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com