

പിറവം പള്ളിയിൽ ഓർത്തഡോക്സ് - യാക്കോബായ വൈദികർ തമ്മിൽ ഏറ്റുമുട്ടി
കൊച്ചി: പിറവം പള്ളിയിൽ ഓർത്തഡോക്സ് - യാക്കോബായ സംഘർഷം. ഓർത്തഡോക്സ് - യാക്കോബായ വൈദികർ തമ്മിലാണ് ഏറ്റുമുട്ടിയത്. പിറമാടം സെന്‍റ് ജോൺസ് ബദ്‌ലഹേം പള്ളിയിലാണ് സംഘർഷമുണ്ടായത്. പള്ളിയുടെ നിയന്ത്രണം നിലവിൽ പൊലീസ് ഏറ്റെടുത്തിട്ടുണ്ട്. കലക്റ്ററുമായി ചർച്ച നടത്തിയ ശേഷമാവും പള്ളിയിലിനി ആരാധന നടക്കുക.
ഓർത്തഡോക്സ് വിഭാഗം കോടതി ഉത്തരവുമായാണ് യാക്കോബായ പള്ളിയിലെത്തിയത്. ഈ സമയത്ത് പള്ളിയിൽ യാക്കോബായ വിഭാഗം പ്രാർഥന നടത്തുകയായിരുന്നു. ഈ സമയത്ത് തങ്ങൾക്ക് പ്രാർഥന നടത്തണമെന്ന് ഓർത്തഡോക്സ് വിഭാഗം ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങൾ ഉടലെടുത്തത്.