കോടതിവിധി നടപ്പിലാക്കാൻ സർക്കാർ ബാധ്യസ്ഥർ: ഓർത്തഡോക്സ്‌ സഭ

സർക്കാർ നയം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
orthodox church
കോടതിവിധി നടപ്പിലാക്കാൻ സർക്കാർ ബാധ്യസ്ഥർ: ഓർത്തഡോക്സ്‌ സഭ
Updated on

കോട്ടയം: സുപ്രീംകോടതി വിധി നടപ്പിലാക്കുവാൻ പൊലീസ് സംരക്ഷണം അനിവാര്യമാണെന്ന ഹൈക്കോടതിയുടെ ഉത്തരവ് അധികാരികളുടെ കണ്ണ് തുറപ്പിക്കേണ്ടതാണെന്ന് ഓർത്തഡോക്സ്‌ സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ. നാളുകളായി നടന്നുവന്ന കേസിന്‍റെ അന്തിമ തീർപ്പ് പരമോന്നത നീതിപീഠത്തിൽ നിന്നുണ്ടായിട്ടും, നാളിതുവരെ നടപ്പിലാക്കാൻ കൂട്ടാക്കാത്ത സർക്കാർ നയം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു വിഭാഗം ആളുകളെ ഒരുമിച്ചുകൂട്ടി ക്രമസമാധാനപ്രശ്നം എന്ന അന്തരീക്ഷം സൃഷ്ടിച്ച് കോടതിവിധി കാറ്റിൽ പറത്തുന്ന അധികാരികൾക്കുള്ള ശക്തമായ താക്കീതാണ് ഈ ഉത്തരവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മഴുവന്നൂർ സെന്‍റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ വികാരിക്കും വിശ്വാസികൾക്കും ആരാധനാ സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ടുള്ള കോടതി ഉത്തരവ് നടപ്പിലാക്കുന്നതിനാണ് ഹൈക്കോടതി പൊലീസ് സംരക്ഷണം നേരത്തെ അനുവദിച്ചത്.

ഈ ഉത്തരവ് ഉണ്ടായിട്ടും പള്ളിയുടെ ഭരണ ചുമതല കൈമാറാൻ സാധിക്കാത്ത തരത്തിൽ ബോധപൂർവ്വം അരങ്ങേറിയ നാടകത്തിന് ഇതോടെ അറുതി വരുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com