'ഗാന്ധിജിയെ വധിച്ചു, ഇപ്പോൾ ഒരു സിനിമയെ കൊന്നു'; എമ്പുരാൻ വിവാദത്തിൽ പ്രതികരിച്ച് യൂഹാനോൻ മാർ മിലിത്തിയോസ്

ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത്.
Orthodox sabha metropolitan over empuran controversy

യൂഹാനോൻ മാർ മിലിത്തിയോസ്

Updated on

തൃശൂർ: എമ്പുരാൻ വിവാദത്തിൽ രൂക്ഷമായി പ്രതികരിച്ച് ഓർത്തഡോക്സ് സഭ തൃശൂർ മെത്രപ്പൊലീത്ത യൂഹാനോൻ മാർ മിലിത്തിയോസ്. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത്.

ഗാന്ധിജിയെ വധിച്ചു, ഗുജറാത്തിൽ ആയിരങ്ങളെ കൊന്നു, ബാബ്രി മസ്ജിദ് തകർത്തു, ഇപ്പോൾ‌ ഒരു സിനിമയെ കൊന്നു. കൊലപാതകങ്ങൾ തുടരുന്നു എന്നാണ് പോസ്റ്റ്.

വൻ‌ബജറ്റിൽ പൂർത്തിയാക്കിയ എമ്പുരാൻ റിലീസ് ദിനത്തിൽ തന്നെ വിവാദത്തിലായിരുന്നു. ഒരു വിഭാഗം കാണികളുടെ മനസിനെ വേദനിപ്പിച്ചതിൽ നടൻ മോഹൻലാൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. തിങ്കളാഴ്ച മുതൽ എഡിറ്റ് ചെയ്ത സിനിമയായിരിക്കും തിയെറ്ററുകളിൽ പ്രദർശിപ്പിക്കുക.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com