വിടവാങ്ങൽ ദിനത്തിൽ ഓക്സിജൻ കോൺസട്രേറ്റർ നൽകി നഴ്‌സ്

കടക്കരപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സായി ജോലിയിൽ നിന്ന് വിരമിച്ച യു.ഡി.ചിത്രലേഖയാണ് ഓക്സിജൻ കോൺസട്രേറ്റർ നൽകിയത്
വിടവാങ്ങൽ ദിനത്തിൽ ഓക്സിജൻ കോൺസട്രേറ്റർ നൽകി നഴ്‌സ്
Updated on

ചേർത്തല: വർഷങ്ങളോളം ജോലി ചെയ്ത ആതുരാലയത്തിലേയ്ക്ക് വിടവാങ്ങൽ ദിനത്തിൽ ഓക്സിജൻ കോൺസട്രേറ്റർ നൽകി ആരോഗ്യ ജീവനക്കാരി. കടക്കരപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സായി ജോലിയിൽ നിന്ന് വിരമിച്ച യു.ഡി.ചിത്രലേഖയാണ് വിരമിക്കൽ ദിനത്തിൽ ഭർത്താവും അഖിലാഞ്ജലി ഗ്രൂപ്പ് ഓഫ് കമ്പനി ചെയർമാനുമായ പി.ഡി.ലക്കിയുടെ സഹായത്തോടെ ആശുപത്രിയിലേയ്ക്ക് ഉപകരണം നൽകിയത്.

വിരമിക്കലിനെ തുടർന്ന് അഖിലാഞ്ജലി കൺവൻഷനിൽ നടന്ന ചടങ്ങിൽ പി.ഡി.ലക്കി, ഭാര്യ ചിത്രലേഖ, മക്കളായ അഖില, അഞ്ജലി എന്നിവർ ചേർന്ന് ഉപകരണം കൈമാറി. കടക്കരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് ചിങ്കുതറയും ജീവനക്കാരും ചേർന്ന് ഏറ്റുവാങ്ങി.വാട്ടർ പ്യൂരിഫയറും ചടങ്ങിൽ കൈമാറി. വിരമിക്കൽ ചടങ്ങിനോടനുബന്ധിച്ച് കടക്കരപ്പള്ളിയിലെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു.

logo
Metro Vaartha
www.metrovaartha.com