

പൂഞ്ഞാർ: തെരഞ്ഞെടുപ്പു കമ്മിഷനെതിരേ രൂക്ഷമായി പ്രതികരിച്ച് പി.സി. ജോർജ്. ജോർജിന്‍റെ വാർഡിൽ എൻഡിഎ സ്ഥാനാർഥി ഉണ്ടായിരുന്നില്ല. വോട്ടിങ് മെഷീനിൽ നോട്ട രേഖപ്പെടുത്താനുള്ള അവസരവും ഉണ്ടായിരുന്നില്ല. വൃത്തി കെട്ട തെരഞ്ഞെടുപ്പു സമ്പ്രദായമെന്നാണ് അദ്ദേഹം ആരോപിച്ചത്. തെരഞ്ഞെടുപ്പു കമ്മിഷന്‍റേത് വിവരക്കേടാണെന്നും പി.സി. ജോർജ് പ്രതികരിച്ചു.
തെരഞ്ഞെടുപ്പു ശൈലിയിൽ എനിക്ക് വലിയ പരാതിയുണ്ട്. ഉള്ള രണ്ട് സ്ഥാനാർഥികളിൽ ഒരാൾക്കേ വോട്ട് ചെയ്യാൻ സാധിക്കൂ. ജനാധിപത്യത്തിൽ വോട്ട് അസാധുവാക്കാൻ അവകാശമുണ്ട്. ബിജെപി സ്ഥാനാർഥിയില്ലെങ്കിൽ ആ പാർട്ടിക്കാരനായ ഞാൻ ആർക്ക് വോട്ടു ചെയ്യുമെന്നും പി.സി. ജോർജ് ചോദിച്ചു.