പി.സി. ജോർജ് ബിജെപിയിലേക്ക്; തീരുമാനം ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ്

പാർട്ടിയിൽ അംഗത്വം എടുക്കണോ അതോ ബിജെപിയിൽ ലയിക്കണോ എന്നതിൽ തീരുമാനമായിട്ടില്ലെന്നും ജോർജ് വ്യക്തമാക്കി.
പി.സി. ജോർജ്
പി.സി. ജോർജ്

തിരുവനന്തപുരം: ജനപക്ഷം സെക്യുലർ ബിജെപിയിൽ ലയിക്കുമെന്ന് അധ്യക്ഷൻ പി.സി. ജോർജ്. ബിജെപിയിൽ ചേരണമെന്നാണ് പാർട്ടി പ്രവർത്തകരുടെ പൊതുവികാരം എന്നും ജോർജ് പറഞ്ഞു. പാർട്ടി ലയനവുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾ ഇന്ന് ഡൽഹിയിൽ നടക്കും. ലോക്സഭാ തെരഞ്ഞെടുപ്പിനു മുൻപായി തീരുമാനമുണ്ടാകും. പാർട്ടിയിൽ അംഗത്വം എടുക്കണോ അതോ ബിജെപിയിൽ ലയിക്കണോ എന്നതിൽ തീരുമാനമായിട്ടില്ലെന്നും ജോർജ് വ്യക്തമാക്കി.

ഇന്ത്യയിൽ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ച വച്ച ഒരു പ്രധാനമന്ത്രി ഉണ്ടായിരിക്കുകയാണ്. ചരിത്രം പരിശോധിച്ചാൽ ഇത്രയും പ്രഗത്ഭനായമ മറ്റൊരു പ്രധാനമന്ത്രി ഉണ്ടാകില്ല. അദ്ദേഹത്തിന് പിന്തുണ നൽകണമെന്നാണ പാർട്ടിയുടെ പൊതു വികാരം.

പത്തനം തിട്ടയിൽ മത്സരിക്കണമെന്ന് നിർബന്ധമില്ലെന്നും പി. സി. ജോർജ് പറഞ്ഞു. കേരളത്തിലെ ഇരുമുന്നണികളിലും പ്രതീക്ഷ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് ജോർജിന്‍റെ പുതിയ തീരുമാനം. അടുത്തിടെയായി ബിജെപിയുമായി പി.സി. ജോർജ് അടുപ്പത്തിലായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com