സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് സിപിഐ; പി.പി. സുനീർ രാജ്യസഭയിലേക്ക്

2019ലെ ലോക്സഭാ തെരഞ്ഞടുപ്പിൽ വയനാട് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്നു പൊന്നാനി സ്വദേശിയായ സുനീർ.
പി.പി. സുനീർ
പി.പി. സുനീർ

തിരുവനന്തപുരം: പി.പി. സുനീറിലെ രാജ്യസഭാ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് സിപിഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സിപിഐ സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറിയായ സുനീർ ഇപ്പോൾ ഹൗസിങ് ബോർഡ് ചെയർമാനാണ്. 2019ലെ ലോക്സഭാ തെരഞ്ഞടുപ്പിൽ വയനാട് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്നു പൊന്നാനി സ്വദേശിയായ സുനീർ.

സിപിഎം സീറ്റ് വിട്ടുകൊടുത്തതോടെയാണ് ഇരുപാർട്ടികൾക്കും രാജ്യസഭാ സീറ്റ് ലഭിച്ചത്.

സിപിഐയും കേരള കോൺഗ്രസും സീറ്റു വിട്ടുകൊടുക്കാൻ തയാറല്ലെന്ന നിലപാടിൽ ഉറച്ചുനിന്നതോടെ സീറ്റ് വിട്ടുകൊടുക്കാൻ സിപിഎം തീരുമാനിക്കുകയായിരുന്നു

എകെജി സെന്റി‍റൽ നടന്ന എൽഡിഎഫ് യോഗത്തിലാണ് തീരുമാനമായത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com