‘എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന മുദ്രാവാക്യം ജനങ്ങളിൽ വിപരീത ഫലമുണ്ടാക്കി: പി. രാജീവ്

മലപ്പുറത്ത് നടത്തിയ ഇഎംസ് അനുസ്മരണ പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്‍റെ പരാമർശം
P. Rajeev response assembly election defeat

പി. രാജീവ്

File

Updated on

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ അപ്രതീക്ഷിത തിരിച്ചടിയിൽ തുറന്നു പറച്ചിലുമായി മുൻ മന്ത്രി പി. രാജീവ്. എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട് എന്ന മുദ്രാവാക‍്യം തിരിച്ചടിയായെന്നും ഇക്കാര‍്യം പാർട്ടി വിലയിരുത്തിയതായും രാജീവ് പറഞ്ഞു. മുദ്രാവാക‍്യം ജനങ്ങളിൽ വിപരീത ഫലമാണ് ഉണ്ടാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലപ്പുറത്ത് നടത്തിയ ഇഎംസ് അനുസ്മരണ പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്‍റെ പരാമർശം. അതേസമയം, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ ശക്തമായ നിലപാട് സ്വീകരിക്കുന്നതിൽ പാർട്ടിക്ക് വീഴ്ച സംഭവിച്ചെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വർണക്കൊള്ള കേസിൽ ശക്തമായ നടപടി സ്വീകരിച്ച് മുന്നോട്ട് പോകേണ്ടതായിരുന്നുവെന്നും അവിടെയും പാളിച്ചകൾ ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com