p v anvar meets p sarin over palakkad issue
അവസരം മുതലാക്കാൻ അൻവർ; സരിനുമായി കൂടിക്കാഴ്ച നടത്തി

അവസരം മുതലാക്കാൻ അൻവർ; സരിനുമായി കൂടിക്കാഴ്ച നടത്തി

ചേലക്കരയിലും സ്ഥാനാർഥിയെ നിർത്താൻ നീക്കം സജീവമാണ്.
Published on

തൃശൂർ: പാലക്കാട് കോൺഗ്രസിനുള്ളിൽ അഭിപ്രായ ഭിന്നത മുതലാക്കാനൊരുങ്ങി പി.വി. അൻവർ എംഎൽഎ. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ സ്ഥാനാർഥിത്വത്തിനെതിരേ പരസ്യമായി രംഗത്തെത്തിയ പി. സരിനുമായി അൻവർ കൂടിക്കാഴ്ച നടത്തി. പാലക്കാട് സരിനെ ഡിഎംകെ സ്ഥാനാർഥിയാക്കാനാണ് അൻവറിന്‍റെ നീക്കം. ചേലക്കരയിലും സ്ഥാനാർഥിയെ നിർത്താൻ നീക്കം സജീവമാണ്. വിഷയത്തിൽ ഇരുവരും പ്രതികരിച്ചിട്ടില്ല. തിരുവില്വാമലയിൽ സരിന്‍റെ ബന്ധുവീട്ടിൽ വച്ചായിരുന്നു കൂടിക്കാഴ്ച.

രാഹുൽ മാങ്കൂട്ടത്തിൽ പരാജയപ്പെട്ടാൽ അത് രാഹുൽ ഗാന്ധിയുടെ പരാജയമായിരിക്കുമെന്നാണ് സരിൻ പ്രഖ്യാപിച്ചത്.

സ്ഥാനാർഥി പട്ടികയിൽ തിരുത്തൽ ഉണ്ടായില്ലെങ്കിൽ ഹരിയാന ആവർത്തിക്കുമെന്നും സരിൻ പറഞ്ഞു. ബിജെപിയോട് ചായ്‌വു കാണിക്കുന്ന പാലക്കാട് മണ്ഡലത്തിൽ കോൺഗ്രസിനുള്ളിൽ പൊട്ടിപ്പുറപ്പെട്ട കലാപം പുതിയ വഴിത്തിരിവായി മാറുകയാണ്.

logo
Metro Vaartha
www.metrovaartha.com