p vijayan ips appointed as  intelligence adgp
ഇന്‍റലിജൻസ് എഡിജിപിയായി പി. വിജയൻ ഐപിഎസ്

ഇന്‍റലിജൻസ് എഡിജിപിയായി പി. വിജയൻ ഐപിഎസ്

ഏലത്തൂർ ട്രെയിൻ തീ വയ്പ്പ് കേസിനെത്തുടർന്ന് സസ്പെൻഷനിലായിരുന്നു.
Published on

തിരുവനന്തപുരം: പി. വിജയൻ ഐപിഎസിനെ ഇന്‍റലിജൻസ് എഡിജിപിയായി നിയമിച്ചു. എഡിജിപി അജിത് കുമാറിനു പകരം മനോജ് എബ്രഹാം ക്രമസമാധാന ചുമതല ഏറ്റെടുത്ത സാഹചര്യത്തിൽ ഒഴിവു വന്ന പദവിയിലേക്കാണ് വിജയന്‍റെ നിയമനം. നിലവിൽ പൊലീസ് അക്കാദമി ഡയറക്റ്റർ ആയിരുന്നു. ഐജി എ. അക്ബറിന് അക്കാദമി ഡയറക്റ്ററുടെ അധികച്ചുമതല നൽകും.

ഏലത്തൂർ ട്രെയിൻ തീ വയ്പ്പ് കേസിനെത്തുടർന്ന് സസ്പെൻഷനിലായിരുന്നു. സസ്പെൻഷൻ പിൻവലിച്ചതിനു പിന്നാലെയാണ് പുതിയ പദവി ലഭിച്ചിരിക്കുന്നത്. ഏലത്തൂർ ട്രെയിൻ തീ വയ്പ്പ് കേസിൽ അന്ന് എം.ആർ. അജിത് കുമാറാണ് വിജയനെതിരേ റിപ്പോർട്ട് നൽകിയിരുന്നത്.

അന്വേഷണ സംഘത്തിന്‍റെ ഭാഗമല്ലാതിരുന്നിട്ടും പ്രതിയെ കൊണ്ടു വന്ന ഉദ്യോഗസ്ഥരുമായി വിജയൻ ബന്ധപ്പെട്ടിരുന്നു. ഇതു സുരക്ഷാ വീഴ്ചയ്ക്കു ഇട വരുത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് അജിത് കുമാർ റിപ്പോർട്ട് നൽകിയത്.

logo
Metro Vaartha
www.metrovaartha.com