

ഷാഫി പറമ്പിൽ
കോഴിക്കോട്: പാലക്കാട്ടെ വോട്ടർമാർക്ക് പണം വിതരണം ചെയ്ത ശോഭ സുരേന്ദ്രനെ അയോഗ്യയാക്കണമെന്ന് ഷാഫി പറമ്പിൽ എംപി. തെരഞ്ഞെടുപ്പ് കമ്മീഷന് രേഖാമൂലം പരാതി നൽകൂം. പൈസ കൊടുത്ത് പാലക്കാടിനെ വാങ്ങാൻ കഴിയില്ലെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.
പാലക്കാട് മണ്ഡലത്തിലെ കണ്ണാടി മേഖലയിൽ ബിജെപി പണം വിതരണം ചെയ്തെന്ന ആരോപണം ഉയർന്നതിനെതുടർന്നാണ് ഷാഫി പറമ്പിലിന്‍റെ പ്രതികരണം.
ബിജെപിയുടെ പരീക്ഷണങ്ങൾക്ക് നിന്നുകൊടുക്കുന്ന നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളെ പോലെയല്ല പാലക്കാടെന്ന് അവർ മനസിലാക്കണം. സ്നേഹത്തിലൂടെ മാത്രമേ പാലക്കാട്ടെ ജനങ്ങൾ കൂടെ നിൽക്കുകയെന്നും ഷാഫിപ്പറമ്പിൽ പറഞ്ഞു.