ഷാഫിക്കെതിരായ വിമർശനം; രാജ്മോഹൻ ഉണ്ണിത്താന് 'തളം' വയ്ക്കാൻ നെല്ലിക്ക അയച്ച് കോൺഗ്രസ് പ്രവർത്തകർ

കൊറിയർ വഴിയാണ് വണ്ടാഴി പഞ്ചായത്തിലെ കോൺഗ്രസ് പ്രവർത്തകർ നെല്ലിക്ക അയച്ചു നൽകിയത്
palakkad congress workers send gooseberries to mp rajmohan unnithan remarks against shafi parambil

രാജ്മോഹൻ ഉണ്ണിത്താൻ

Updated on: 

പാലക്കാട്: രാജ്മോഹൻ ഉണ്ണിത്താൻ എംപിക്ക് നെല്ലിക്കാത്തളം ഒരുക്കണം എന്ന സന്ദേശത്തോടെ കൊറിയർ വഴി നെല്ലിക്ക അയച്ച് കോൺഗ്രസ് പ്രവർത്തകർ. വണ്ടാഴി പഞ്ചായത്തിലെ കോൺഗ്രസ് പ്രവർത്തകരാണ് നെല്ലിക്ക അയച്ചു നൽകിയത്.

ഷാഫി പറമ്പിലിനെതിരേ രാജ്മോഹൻ ഉണ്ണിത്താന്‍റെ പരസ്യ പരാമർശത്തിൽ പ്രതിഷേധിച്ചാണ് ഇത്തരമൊരു നടപടി. കോൺഗ്രസിനുള്ളിൽ നേതാക്കൾ തമ്മിലുള്ള വാക്പോര് രൂക്ഷമായ സാഹചര്യത്തിലാണ് പാലക്കാട്ടെ പ്രവർത്തകർ വേറിട്ട പ്രസംഗവുമായി രംഗത്തെത്തിയത്.

ഷാഫി പറമ്പിൽ എ ഗ്രൂപ്പല്ലെന്ന പരാമർശത്തിൽ തുടങ്ങിയാണ് വാക്പോര് ആരംഭിച്ചത്. ഷാഫി എ ഗ്രൂപ്പാണെന്നത് എട്ടാമത്തെ അത്ഭുതമാണെന്നും ഷാഫിയും രാഹുൽ മാങ്കൂട്ടത്തിലുമാണ് തനിക്കെതിരായ സൈബറാക്രമണത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

"എ ഗ്രൂപ്പുണ്ടാക്കിയത് ഉമ്മൻചാണ്ടിയാണ്. അദ്ദേഹം സോളാർ കേസിൽ പെട്ടപ്പോൾ ഞാൻ മാത്രമേ ഒപ്പം നിന്നുള്ളൂ. കേസ് വന്നപ്പോ പ്രതിച്ഛായ ഓർത്ത് ഓടിയൊളിച്ചവരാണ് ഇപ്പോൾ ഉമ്മൻചാണ്ടിയുടെ ശിഷ്യന്മാർ. അന്ന് ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ എന്നോടൊപ്പമുണ്ടായിരുന്നത് സിദ്ദിഖ് മാത്രമാണ്. സോളാര്‍ കേസില്‍ ആരോപണവിധേയരായ കെ.സി. വേണുഗോപാല്‍, അടൂര്‍ പ്രകാശ്, എ.പി. അനില്‍ കുമാര്‍ എന്നിവരെ രക്ഷിക്കാനാണ് ഞാന്‍ ശ്രമം നടത്തിയത്. ഉമ്മന്‍ചാണ്ടിയുടെ ഒരു ഔദാര്യവും പറ്റാത്ത ആളാണ് ഞാന്‍. എനിക്ക് ഉമ്മന്‍ചാണ്ടിയോട് ഒരു കടപ്പാടും ഇല്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞിരുന്നു.