രാഹുൽ പോയത് മറ്റൊരു കാറിൽ, ട്രോളി ബാഗ് വെച്ച കാർ പിന്തുടർന്നു; കൂടുതൽ ദൃശ്യങ്ങൾ പുറത്തുവിട്ട് സിപിഎം

വസ്ത്രങ്ങളുള്ള ബാ​ഗാണെങ്കിൽ രാഹുൽ മാങ്കൂട്ടത്തിൽ എന്തുകൊണ്ട് ആ കാറിൽ പോയില്ലെന്നാണ് സിപിഎം ഉയർത്തുന്ന വാ​ദം
palakkad raid new cctv visuals out
രാഹുൽ പോയത് മറ്റൊരു കാറിൽ, ട്രോളി ബാഗ് വെച്ച കാർ പിന്തുടർന്നു; കൂടുതൽ ദൃശ്യങ്ങൾ പുറത്തുവിട്ട് സിപിഎം
Updated on

പാലക്കാട്: പാലക്കാട്ടെ രാത്രി റെയ്ഡുമായി ബന്ധപ്പെട്ട കള്ളപ്പണം വിഷയത്തിൽ വീണ്ടും ദൃശ്യങ്ങൾ പുറത്തുവിട്ട് സിപിഎം. കെപിഎം ഹോട്ടലിന് പുറത്തുള്ള ദൃശ്യങ്ങളാണ് പുറത്ത് വിട്ടത്. ബുധനാഴ്ച ഹോട്ടലിന് ഉള്ളിൽ നിന്നുള്ള ദൃശ്യങ്ങൾ സിപിഎം പുറത്തുവിട്ടിരുന്നു.

കെഎസ്‌യു നേതാവ് ഫെനി നൈനാൻ നീല ട്രോളി ബാഗുമായി പോവുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഫെന്നി ട്രോളി ബാഗ് വെച്ച കാറിൽ അല്ല രാഹുൽ മാങ്കൂട്ടത്തിൽ പോയത്. രാഹുൽ പോയത് മറ്റൊരു കാറിലായിരുന്നു. പിന്നീട് ട്രോളി ബാഗ് വെച്ച കാർ രാഹുൽ പോയ കാറിനെ പിന്തുടരുകയായിരുന്നു. ഇതാണ് ദൃശ്യങ്ങളിലുള്ളത്. വസ്ത്രങ്ങളുള്ള ബാ​ഗാണെങ്കിൽ രാഹുൽ മാങ്കൂട്ടത്തിൽ എന്തുകൊണ്ട് ആ കാറിൽ പോയില്ലെന്നാണ് സിപിഎം ഉയർത്തുന്ന വാ​ദം.

logo
Metro Vaartha
www.metrovaartha.com