ശ്രീനിവാസൻ വധക്കേസ്; പ്രതി മുഹമ്മദ് അലി അറസ്റ്റിൽ

മൂന്നു മാസം മുഹമ്മദ് അലി ജിദ്ദ ജയിലിലായിരുന്നു
palakkad srinivasan murder case absconding accused muhammad ali arrested

ശ്രീനിവാസൻ

Updated on

പാലക്കാട്/ഡല്‍ഹി: പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകനായിരുന്ന ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽക്കഴിഞ്ഞ പ്രതിയായ പോപ്പുലര്‍ ഫ്രണ്ട് മുൻ പാലക്കാട് ജില്ലാ പ്രസിഡന്‍റ് മുഹമ്മദ് അലി അറസ്റ്റിൽ. ഇന്‍റര്‍പോളിന്‍റെ സഹായത്തോടെ സൗദി അറേബ്യയിലെ ജിദ്ദയില്‍ നിന്നാണ് ഇയാളെ കണ്ടെത്തിയത്.

മൂന്നു മാസം മുഹമ്മദ് അലി ജിദ്ദ ജയിലിലായിരുന്നു. ഡല്‍ഹിയിലെത്തിച്ച ശേഷമാണ് പ്രതിയുടെ അറസ്റ്റ് എന്‍ഐഎ രേഖപ്പെടുത്തിയത്. 2022 ഏപ്രില്‍ 16നാണ് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. ഒരു സംഘം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ശ്രീനിവാസനെ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്‍റെ കൊലപാതകത്തിന് പ്രതികാരമായിട്ടാണ് ശ്രീനിവാസനെ വധിച്ചത്. കേസില്‍ ആദ്യ കുറ്റപത്രം 2023 മാര്‍ച്ചിലും രണ്ടാം കുറ്റപത്രം ആ വർഷം നവംബറിലും എന്‍ഐഎ സമര്‍പ്പിച്ചിരുന്നു.

logo
Metro Vaartha
www.metrovaartha.com