

"പ്രശ്നങ്ങൾക്ക് കാരണം പാളയം പ്രദീപ്"; എംഎൽഎയെ ആക്രമിച്ചിട്ടില്ലെന്ന് ജില്ലാ പഞ്ചായത്ത് അംഗം
തിരുവനന്തപുരം: ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസിനെ ആക്രമിച്ചുവെന്ന ആരോപണത്തിൽ പ്രതികരിച്ച് ജില്ലാ പഞ്ചായത്ത് അംഗം സജിത് മുട്ടപ്പലം. ബ്ലോക്ക് ജനറൽ സെക്രട്ടറി സജാദിന്‍റെ വീട്ടിൽ വച്ചാണ് പ്രശ്നമുണ്ടായത്. തന്നെ വീട്ടിലേക്ക് വിളിച്ചു കൊണ്ടു പോയി കൈയേറ്റം ചെയ്യാൻ ശ്രമിച്ചുവെന്ന് കാണിച്ച് എംഎൽഎ പരാതി നൽകിയിട്ടുണ്ട്.
എന്നാൽ എംഎൽഎ യുടെ ഒപ്പമുള്ള പാളയം പ്രദീപാണ് കുറേ നാളുകളായി പ്രശ്നങ്ങൾ ഉണ്ടാക്കുന്നതെന്നും എംഎൽഎയെ ആരും കൈയേറ്റം ചെയ്തിട്ടില്ലെന്നും രമ്യയാണ് പ്രകോപിതയായി പ്രശ്നങ്ങൾ ഉണ്ടാക്കിയതെന്നും സജിത് ആരോപിച്ചു.