രണ്ട് കിലോമീറ്റർ നീണ്ട നിര, പാലിയേക്കര ടോൾ പ്ലാസ തുറന്നു കൊടുത്ത് സുരേഷ് ഗോപി

മന്ത്രിയും സ്റ്റാഫും കാറിൽ നിന്ന് ഇറങ്ങി ടോൾ ബൂത്തുകൾ മുഴുവൻ തുറന്നുകൊടുക്കുകയായിരുന്നു
paliyekkara toll booth opened by suresh gopi

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി.

File photo

Updated on

തൃശൂർ: പാലിയേക്കര ടോൾ ബൂത്ത് യാത്രക്കാർക്കായി തുറന്നുകൊടുത്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ടോൾ ബൂത്തിന്‍റെ ഇരു ഭാഗങ്ങളിലുമായി രണ്ട് കിലോമീറ്റർ അധികം ദൂരം വാഹനങ്ങളുടെ നീണ്ട നിര കണ്ടതോടെയാണ് കേന്ദ്ര മന്ത്രിയുടെ നടപടി.

ഞായറാഴ്ച വൈകിട്ട് തൃശൂരിൽ നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്നു സുരേഷ് ഗോപി. 5.45ന് പാലിയേക്കര ടോൾ‌ പ്ലാസയിലൂടെ കടന്നുപോകുമ്പോഴാണ് നീണ്ട നിര കാണുന്നത്. തുടർന്ന് മന്ത്രിയും സ്റ്റാഫും കാറിൽ നിന്ന് ഇറങ്ങി ടോൾ ബൂത്തുകൾ മുഴുവൻ തുറന്നുകൊടുക്കുകയായിരുന്നു. പൊലീസുകാരും മന്ത്രിയ്ക്കൊപ്പം ചേർന്നു. വാഹനങ്ങളുടെ നീണ്ട നിര അനുവദിക്കാനാവില്ല എന്നാണ് സംഭവത്തിൽ സുരേഷ് ഗോപി പ്രതികരിച്ചത്.

logo
Metro Vaartha
www.metrovaartha.com