ജീവനെടുത്ത പക; പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ വെള്ളിയാഴ്ച വിധി

വിഷ്ണുപ്രിയയുടെ സഹോദരിയുടെ സഹപാഠിയായിരുന്നു ശ്യാംജിത്ത്. ഇടക്കാലത്ത് ഇരുവരും പ്രണയത്തിലായെങ്കിലും ശ്യാംജിത്തുമായി ഒത്തു പോകാൻ ആകാതെ വന്നതോടെ വിഷ്ണുപ്രിയ ബന്ധത്തിൽ നിന്ന് പിന്മാറുകയായിരുന്നു
കൊല്ലപ്പെട്ട വിഷ്ണുപ്രിയ,  പ്രതി ശ്യാംജിത്ത്
കൊല്ലപ്പെട്ട വിഷ്ണുപ്രിയ, പ്രതി ശ്യാംജിത്ത്

കണ്ണൂർ: പ്രണയപ്പകയുടെ പേരിൽ പാനൂർ സ്വദേശിയായ വിഷ്ണുപ്രിയയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ തലശ്ശേരി കോടതി വെള്ളിയാഴ്ച വിധി പറയും. വിഷ്ണുപ്രിയയുടെ ആൺസുഹൃത്തായിരുന്ന ശ്യാംജിത്താണ് കേസിലെ പ്രതി. 2022 ഒക്റ്റോബർ രണ്ടിനാണ് 22കാരിയായ വിഷ്ണുപ്രിയയുടെ വീട്ടിലെത്തിയ ശ്യാംജിത്ത് കൊല നടത്തിയത്. ശ്യാംജിത്ത് എത്തുന്ന സമയത്ത് മറ്റൊരു സുഹൃത്തുമായി വീഡിയോ കോളിൽ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു വിഷ്ണുപ്രിയ. ഈ സുഹൃത്താണ് പൊലീസിനെ വിവരം അറിയിച്ചത്. പക്ഷേ പൊലീസ് വീട്ടിലെത്തും മുൻപേ തന്നെ ശ്യാംജിത്ത് കൊല നടത്തി പോയിരുന്നു.

ദൃക്സാക്ഷികളില്ലാതിരുന്ന കേസിൽ 34 ദിവസം കൊണ്ടാണ് പൊലീസ് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും ഉൾപ്പെടുത്തി കുറ്റപത്രം സമർപ്പിച്ചത്. ബികോം പഠനത്തിനു ശേഷം ഹാർഡ് വെയർ കടയിൽ ജോലി ചെയ്തിരുന്ന ശ്യാംജിത്ത് കടയിൽ വച്ചുണ്ടാക്കിയ കത്തി ഉപയോഗിച്ചാണ് വിഷ്ണുപ്രിയയെ ആക്രമിച്ചത്. ചുറ്റിക കൊണ്ട് തലയ്ക്കടിച്ചതും മരണകാരണമായി.

വിഷ്ണുപ്രിയയുടെ ശരീരത്തിൽ ആകെ 26 മുറിവുകളാണുണ്ടായിരുന്നത്. കൊല നടത്തിയ ശേഷം കുളിച്ച് വസ്ത്രം മാറി ആയുധങ്ങൾ തൊട്ടടുത്ത കുളത്തിൽ ഉപേക്ഷിച്ച ശ്യാം ജിത്തിനെ ഫോൺ ലൊക്കേഷൻ ട്രാക്ക് ചെയ്താണ് പൊലീസ് പിടികൂടിയത്. വിഷ്ണുപ്രിയയുടെ സഹോദരിയുടെ സഹപാഠിയായിരുന്നു ശ്യാംജിത്ത്. ഇടക്കാലത്ത് ഇരുവരും പ്രണയത്തിലായെങ്കിലും ശ്യാംജിത്തുമായി ഒത്തു പോകാൻ ആകാതെ വന്നതോടെ വിഷ്ണുപ്രിയ ബന്ധത്തിൽ നിന്ന് പിന്മാറുകയായിരുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ ശ്യാംജിത്തിന് സാധിച്ചിരുന്നില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com