കട്ടപ്പനയിൽ 4 മാസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമം; മാതാപിതാക്കളടക്കം 3 പേർ പിടിയിൽ

അസം സ്വദേശികളാണ് രണ്ടരലക്ഷം രൂപയ്ക്ക് കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത്
parents arrested for attempting to sell their four-month-old baby

കട്ടപ്പനയിൽ 4 മാസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമം; മാതാപിതാക്കളടക്കം 3 പേർ പിടിയിൽ

file image

Updated on: 

ഇടുക്കി: ഇടുക്കി കട്ടപ്പനയിൽ നാലുമാസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച അസം സ്വദേശികളായ മാതാപിതാക്കളും ഇടനിലക്കാരനും പിടിയിൽ. രണ്ടര ലക്ഷം രൂപയ്ക്കാണ് ആൺകുഞ്ഞിനെ വിൽക്കാൻ കച്ചവടം ഉറപ്പിച്ചത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.

ഇടുക്കി കഞ്ഞിക്കുഴിയിൽ ജോലി ചെയ്തുവരികയായിരുന്ന അസം സ്വദേശികളായ ദമ്പതികളാണ് സ്വന്തം കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത്. അസം സ്വദേശിയായ ഇടനിലക്കാരൻ ജാഡുഗോഗി നാലുലക്ഷം രൂപയ്ക്ക് കുഞ്ഞിനെ നൽകാമെന്ന് കട്ടപ്പനയിലുള്ള സുഹൃത്തിനെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ നീക്കങ്ങളിൽ രണ്ടര ലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിക്കുകയായിരുന്നു. ഇത് പ്രകാരം കുഞ്ഞുമായി മാതാപിതാക്കൾ കട്ടപ്പനയിലെത്തിയപ്പോൾ പൊലീസ് ഇവരെ പിടികൂടുകയായിരുന്നു.

മൂന്ന് മക്കളുള്ള ദമ്പതികളുടെ മൂത്ത 2 കുട്ടികൾ നിലവിൽ അസമിൽ സഹോദരിയുടെ സംരക്ഷണയിലാണ്. സാമ്പത്തിക പ്രതിസന്ധിയാണ് കുഞ്ഞിനെ വിൽക്കാനുള്ള നീക്കത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

മൂന്ന് മക്കളുള്ള ദമ്പതികളുടെ മൂത്ത 2 കുട്ടികൾ നിലവിൽ അസമിൽ സഹോദരിയുടെ സംരക്ഷണയിലാണ്. സാമ്പത്തിക പ്രതിസന്ധിയാണ് കുഞ്ഞിനെ വിൽക്കാനുള്ള നീക്കത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.