
ആഭ്യന്തര യാത്രക്കാർ മൂന്നു മണിക്കൂർ മുൻപേ എത്തണം; നിർദേശവുമായി കൊച്ചി വിമാനത്താവളം
കൊച്ചി: സാധാരണ രീതിയിൽ പ്രവർത്തനം തുടരുന്നതായി വ്യക്തമാക്കി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. അതേ സമയം രാജ്യത്തെ നിലവിലെ സാഹചര്യം മുൻനിർത്തി സുരക്ഷാ പരിശോധനകൾക്ക് സമയ ദൈർഘ്യം നേരിടുന്നതിനാൽ ആഭ്യന്തര യാത്രക്കാർ കുറഞ്ഞത് മൂന്നു മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിൽ എത്തണമെന്ന് അധികൃതർ അറിയിച്ചു.
അന്താരാഷ്ട്ര യാത്രക്കാർ കുറഞ്ഞത് 5 മണിക്കൂർ മുൻപെങ്കിലും എത്തിച്ചേരേണ്ടതാണ്.