പത്തനംതിട്ട ബലാത്സംഗക്കേസ്: അറസ്റ്റിലായവരുടെ എണ്ണം 30 ആയി

ഇതര ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
pathanamthitta rape case, 30 accused held
പത്തനംതിട്ട ബലാത്സംഗക്കേസ്: അറസ്റ്റിലായവരുടെ എണ്ണം 30 ആയി
Updated on

പത്തനംതിട്ട: പതിമൂന്നു വയസു മുതൽ 64 പേർ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പെൺകുട്ടിയുടെ പരാതിയിൽ അറസ്റ്റിലായവരുടെ എണ്ണം 30 ആയി. ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയമായി 13 പേരെയാണ് കസ്റ്റഡിയിലെടുത്തത്. ഇതിൽ 10 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേസിൽ പ്രതിയാകാൻ സാധ്യതയുള്ളവർ മറ്റു ജില്ലകളിലേക്ക് കടന്നതിനെത്തുടർന്ന് ഇതര ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

പത്തനംതിട്ട എസ്പിയുടെ നേതൃത്വത്തിൽ 25 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

പീഡനത്തിനിരയാക്കിയവരുടെ പേരും ഫോൺ നമ്പറുകളും പെൺകുട്ടി പൊലീസിനു കൈമാറിയിരുന്നു. കസ്റ്റഡിയിലെടുത്തവരെ വിശദമായി ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com