തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ചികിത്സയിൽ കഴിയുകയായിരുന്ന രോഗിയെ കാണാതായി; സുരക്ഷാ വീഴ്ച, കേസ്

കൊല്ലം സ്വദേശി കുഞ്ഞുകൃഷ്ണനെയാണ് കാണാതായത്
Patient undergoing treatment at Thiruvananthapuram Medical College goes missing

തിരുവനന്തപുരം മെഡിക്കൽ‌ കോളെജ്

Updated on

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ഗുരുതര സുരക്ഷാ വീഴ്ച. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്ന 60 കാരനെ കാണാതായി. ഒന്നാം വാർഡിൽ ചികിത്സയിൽ കഴിയുകയായിരുന്ന കൊല്ലം സ്വദേശി കുഞ്ഞുകൃഷ്ണനെയാണ് കാണാതായത്.

രണ്ട് ദിവസം മുൻപ് ഉച്ച കഴിഞ്ഞ് മൂന്നര മണിയോടെയാണ് ഇദ്ദേഹത്തെ കാണാതായതെന്നാണ് പൊലീസ് എഫ്ഐആറിൽ പറയുന്നത്.

കുഞ്ഞുകൃഷ്ണന്‍റെ മകൻ നൽകിയ പരാതിയിൽ കേസെടുത്തിട്ടുണ്ട്. രണ്ടു ദിവസം പിന്നിട്ടിട്ടും രോഗിയെ കണ്ടെത്താൻ സാധിച്ചിട്ടില്ല. മെഡിക്കൽ കോളെജ് എസ്ഐ അനിൽകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് കേസിന്‍റെ അന്വേഷണം നടക്കുന്നത്.

logo
Metro Vaartha
www.metrovaartha.com