പീഡനക്കേസ് പ്രതിയെ സംരക്ഷിച്ചു; പീരുമേട് ഡിവൈഎസ്പിക്ക് സസ്പെൻഷൻ

സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ കുമളി മുൻ എസ്ഐ പി.ഡി. അനൂപ്മോനെയും സസ്പെൻഡ് ചെയ്തിരുന്നു
പീഡനക്കേസ് പ്രതിയെ സംരക്ഷിച്ചു; പീരുമേട്  ഡിവൈഎസ്പിക്ക് സസ്പെൻഷൻ
Updated on

പീരുമേട്: പീഡനക്കേസു പ്രതിയെ സംരക്ഷിച്ച പീരുമേട് ഡിവൈഎസ്പിക്ക് സസ്പെൻഷൻ. ജെ. കുര്യാക്കോസിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

അതിഥി തൊഴിലാളിയായ യുവതിയെ റിസോർട്ടിലെത്തിച്ച് പീഡിപ്പിച്ച കേസിലെ പ്രതിയായ കട്ടപ്പനയിലെ സ്വർണവ്യാപാരിയെ അറസ്റ്റ് ചെയ്യരുതെന്ന് കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥനോട് കുര്യാക്കോസ് നിർദേശം നൽകിയിരുന്നു. ഇതിനെ തുടർന്നാണ് സസ്പെൻഷൻ. സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ കുമളി മുൻ എസ്ഐ പി.ഡി. അനൂപ്മോനെയും സസ്പെൻഡ് ചെയ്തിരുന്നു.

logo
Metro Vaartha
www.metrovaartha.com