എൽഡിഎഫ് സർക്കാർ അധികാരം ഒഴിയുന്നതിന് മുൻപ് പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് പരോൾ അനുവദിച്ചു

ഇരുപത് ദിവസത്തേക്കാണ് പരോൾ അനുവദിച്ചത്
Periya double murder case accused gets parole
കൃപേഷ് | ശരത്‍ലാൽ
Updated on

കാസർഗോഡ്: പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊന്ന കേസിൽ മുഖ‍്യ പ്രതി എ. പീതാംബരൻ അടക്കമുള്ള 5 പ്രതികൾക്ക് പരോൾ അനുവദിച്ചു. ഇരുപത് ദിവസത്തേക്കാണ് പരോൾ അനുവദിച്ചത്.

എൽഡിഎഫ് സർക്കാർ അധികാരം ഒഴിയുന്നതിന് മുൻപാണ് പ്രതികൾക്ക് പരോൾ അനുവദിച്ചത്. ഇതോടെ പ്രതികൾ കാസർഗോഡ് ജില്ലയിൽ പ്രവേശിപ്പിച്ചു. നാലാം പ്രതി അനിൽ, അഞ്ചാം പ്രതി ഗിജിൻ, ആറാം പ്രതി അശ്വൻ, പതിനഞ്ചാം പ്രതി വിഷ്ണു സുരേഷ്, ഒന്നാം പ്രതി എ. പീതാംബരൻ എന്നിവർക്കാണ് പരോൾ അനുവദിച്ചത്.

logo
Metro Vaartha
www.metrovaartha.com