പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണന്‍റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണം; ഹൈക്കോടതിയിൽ ഹർജി

വ‍്യാജ പ്രചാരണം നടത്തിയാണ് തന്നെ പരാജയപ്പെടുത്തിയതെന്നാണ് മധുസൂദനൻ നൽകിയ ഹർജിയിൽ‌ പറയുന്നത്
petition in high court against v. kunhikrishnan by t.i. madhusoodanan

ടി.ഐ. മധുസൂദനൻ, വി. കുഞ്ഞികൃഷ്ണൻ

Updated on

കൊച്ചി: പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണന്‍റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ‍്യപ്പെട്ട് ടി.ഐ. മധുസൂദനൻ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. വ‍്യാജ പ്രചാരണം നടത്തിയാണ് തന്നെ പരാജയപ്പെടുത്തിയതെന്നാണ് മധുസൂദനൻ നൽകിയ ഹർജിയിൽ‌ പറയുന്നത്. ഇതേത്തുടർന്ന് കുഞ്ഞികൃഷ്ണന് ഹൈക്കോടതി നോട്ടീസ് നൽകി.

രക്തസാക്ഷി ഫണ്ട് കള്ളൻ എന്ന തരത്തിൽ വ‍്യാജ പ്രചാരണം നടത്തിയെന്നാണ് മധുസൂദനന്‍റെ ആരോപണം. വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ചായിരുന്നു പ്രചാരണമെന്നും എന്നാൽ ആരോപണത്തിന് തെളിവുകളോ രേഖകളോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മധുസൂദനന്‍റെ ഹർജിയിൽ അപാകതകളുള്ളതായാണ് കണ്ടെത്തൽ. ഹർജി നിലനിൽക്കുമോയെന്നത് കോടതി പരിശോധിക്കും.

ധനരാജ് രക്തസാക്ഷി ഫണ്ടിൽ നിന്നും പയ്യന്നൂർ എംഎൽഎ ടി.ഐ. മധുസൂദനനും ചിലരും ചേർന്ന് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന് ആരോപിച്ചതിനു പിന്നാലെ സിപിഎമ്മിൽ നിന്നും പുറത്താക്കപ്പെട്ടയാളാണ് കുഞ്ഞികൃഷ്ണൻ.

ഇതിനു പിന്നാലെയാണ് മുൻ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം കൂടിയായിരുന്ന കുഞ്ഞികൃഷ്ണൻ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചത്. തെരഞ്ഞെടുപ്പിൽ മധുസൂദനനെ പരാജയപ്പെടുത്തി വിജയിക്കുകയും ചെയ്തു.

logo
Metro Vaartha
www.metrovaartha.com