പത്തനംതിട്ടയിൽ പിക് അപ് വാനും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു

തിങ്കളാഴ്ച രാവിലെ 6 മണിയോടെ ചുള്ളിക്കോട് ഭാഗത്തായിരുന്നു അപകടം.
Representative image
Representative image

പത്തനംതിട്ട: പത്തനംതിട്ട- കോഴഞ്ചേരി റൂട്ടിൽ പിക് അപ് വാനും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. ലോറി ഡ്രൈവർ അജിത്ത്, പിക് അപ് വാൻ ഡ്രൈവർ അഖിൽ എന്നിവരാണ് മരിച്ചത്. പിക് അപ് വാനിലുണ്ടായിരുന്ന മുതുകുളം സ്വദേശി സുർജിത്ത് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച രാവിലെ 6 മണിയോടെ ചുള്ളിക്കോട് ഭാഗത്തായിരുന്നു അപകടം.

ആലപ്പുഴ ഭാഗത്തേക്ക് പോയിരുന്ന പിക് അപ് വാനും തമിഴ്നാട്ടിൽ നിന്ന് പച്ചക്കറിയുമായി വന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറി ത കീഴായി മറിഞ്ഞു.

ഇരു വാഹനങ്ങളും അമിത വേഗതയിലായിരുന്നുവെന്നാണ് റിപ്പോർട്ട്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com