പരസ്യ സംവാദത്തിനല്ല, ഫെയ്സ് ബുക്ക് സംവാദത്തിനാണ് താൻ ക്ഷണിച്ചതെന്ന് മുഖ്യമന്ത്രി; വീണ്ടും വെല്ലുവിളിയുമായി സതീശൻ

വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്
pinarayi back off from public debate vd satheesan challenges again

വി.ഡി. സതീശൻ, പിണറായി വിജയൻ

Updated on

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായുള്ള പരസ്യ സംവാദത്തിൽ നിന്ന് പിന്മാറി മുഖ്യമന്ത്രി പിണറായി വിജയൻ. നേരിട്ടുള്ള സംവാദത്തിനല്ലെന്നും താൻ ക്ഷണിച്ചത് ഫെയ്സ്ബുക്ക് വഴിയുള്ള സംവാദത്തിനാണെന്നുമാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ വീണ്ടും വെല്ലുവിളിയുമായി വി.ഡി. സതീശന്‍ രംഗത്തെത്തി. സംവാദത്തിന്‍റെ സമയവും സ്ഥലവും ഇതുവരെ തീരുമാനിച്ചില്ലെന്നും മുഖ്യമന്ത്രി ശ്രദ്ധിക്കുമല്ലോയെന്നും സതീശൻ ഫെയ്സ്ബുക്കിൽ കുറിച്ചു. സംവാദമാകാമെന്ന് പറഞ്ഞിട്ട് 24 മണിക്കൂര്‍ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്താം മുഖ്യമന്ത്രിയെ സതീശൻ ഓര്‍മിപ്പിച്ചു.

logo
Metro Vaartha
www.metrovaartha.com