അകമ്പടിയില്ലാതെ പാർട്ടി വാഹനത്തിൽ യാത്ര, താമസം ചിന്താ ഫ്ലാറ്റിൽ; ഔദ്യോഗിക സൗകര്യങ്ങളെല്ലാം ഉപേക്ഷിച്ച് പിണറായി

"കാവല്‍ മുഖ്യമന്ത്രി എന്ന നിലയില്‍ ഔദ്യോഗിക വാഹനവും പൊലീസ് അകമ്പടിയും സ്വീകരിക്കുന്നതില്‍ തെറ്റില്ല"
pinarayi vijayan abandoned all official things
pinarayi vijayan

file image

Updated on

തിരുവനന്തപുരം: നിയമസഭാ തെ‍രഞ്ഞെടുപ്പിൽ കനത്ത തോല്‍വി നേരിട്ടതിന് പിന്നാലെ ഔദ്യോഗിക സൗകര്യങ്ങളെല്ലാം ഉപേക്ഷിച്ച് കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ. ചൊവ്വാഴ്ച കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവാൻ വിമാനത്തിവളത്തിലേക്ക് പുറപ്പെട്ട പിണറായി ഔദ്യോഗിക വാഹനത്തിന് പകരം എകെജി സെന്‍ററില്‍ നിന്ന് എത്തിച്ച വാഹനമാണ് ഉപയോഗിച്ചത്.

പാര്‍ട്ടി ഓഫീസിലെ ഡ്രൈവറാണ് കാറുമായി എത്തിയത്. പൊലീസ് അകമ്പടിയും പിണറായി വേണ്ടെന്ന് വച്ചു. കാവല്‍ മുഖ്യമന്ത്രി എന്ന നിലയില്‍ ഔദ്യോഗിക വാഹനവും പൊലീസ് അകമ്പടിയും സ്വീകരിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഇവ രണ്ടും വേണ്ടെന്ന് പിണറായി വിജയന്‍ അറിയിക്കുകയായിരുന്നു.

മാത്രമല്ല, മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച പിണറായി വിജയന് ചിന്താ ഫ്ലാറ്റിലേക്ക് മാറുന്നു. ചിന്താ ഫ്ലാറ്റിന്‍റെ മൂന്നാം നിലയിലെ 3A, 3B മുറികളാണ് പിണറായി വിജയന് വേണ്ടി സജ്ജീകരിക്കുന്നത്. ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് ഒഴിഞ്ഞാല്‍ ഇനി ചിന്താ ഫ്ലാറ്റിലായിരിക്കും പിണറായി വിജയന്‍റെ താമസം. പിബി അംഗങ്ങൾക്ക് പാർട്ടി അനുവദിക്കുന്നതാണ് ചിന്ത ഫ്ലാറ്റിലെ മുറി.

logo
Metro Vaartha
www.metrovaartha.com