''പി.കെ. ശശി വഞ്ചകൻ''; വഞ്ചന കാട്ടിയവർക്ക് ജനമധ‍്യത്തിൽ സ്ഥാനമുണ്ടാകില്ലെന്ന് മുഖ‍്യമന്ത്രി

വഞ്ചനയുടെ ചരിത്രം പേറുന്നവരെ കാലം എന്നും ഒറ്റപ്പെടുത്തിയിട്ടുണ്ടെന്നും മുഖ‍്യമന്ത്രി പറഞ്ഞു
pinarayi vijayan against p.k. sasi

പിണറായി വിജയൻ, പി.കെ. ശശി

Updated on

പാലക്കാട്: സിപിഎമ്മുമായി ഇടഞ്ഞ് പാർട്ടി വിട്ട് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കാനൊരുങ്ങുന്ന പി.കെ. ശശി വഞ്ചകനാണെന്ന് മുഖ‍്യമന്ത്രി പിണറായി വിജയൻ.

വഞ്ചനയുടെ ചരിത്രം പേറുന്നവരെ കാലം എന്നും ഒറ്റപ്പെടുത്തിയിട്ടുണ്ടെന്നും മുഖ‍്യമന്ത്രി പറഞ്ഞു. പാലക്കാട് വച്ചു നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കവെയായിരുന്നു മുഖ‍്യമന്ത്രിയുടെ പ്രസ്താവന.

പ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞ് പോയവർക്കുള്ള തിരിച്ചടിയാകും ഈ തെരഞ്ഞെടുപ്പ് ഫലമെന്നു പറഞ്ഞ മുഖ‍്യമന്ത്രി വഞ്ചന കാട്ടിയവർക്ക് ജനമധ‍്യത്തിൽ സ്ഥാനമുണ്ടാകില്ലെന്ന് കൂട്ടിച്ചേർത്തു.

logo
Metro Vaartha
www.metrovaartha.com