"പത്രപ്രവർത്തകനായിട്ട് എത്ര കാലമായി"; പിഎം ശ്രീ ചർച്ച ചെയ്തോയെന്ന ചോദ്യത്തോട് ദേഷ്യപ്പെട്ട് മുഖ്യമന്ത്രി

പിഎം ശ്രീ പദ്ധതിയിൽ തുടർനടപടികൾ നിർത്തി വയ്ക്കാൻ ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്ത് നൽകിയിരുന്നു.
pinarayi vijayan angry over pm sree question

പിണറായി വിജയൻ

Updated on

ന്യൂഡൽഹി: പിഎം ശ്രീയുമായി ബന്ധപ്പെട്ട ചോദ്യത്തോട് ദേഷ്യപ്പെട്ട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിനിടെ പിഎം ശ്രീ ചർച്ച ചെയ്തോ എന്ന ചോദ്യമാണ് മുഖ്യമന്ത്രിയെ ക്ഷുഭിതനാക്കിയത്. യോഗത്തിനിടെ ഉച്ചഭക്ഷണത്തിനായി പുറത്തിറങ്ങിയപ്പോഴാണ് മാധ്യമപ്രവർത്തകർ മുഖ്യമന്ത്രിയോട് സംസാരിക്കാൻ ശ്രമിച്ചത്.

എന്നാൽ പത്രപ്രവർത്തകനായിട്ട് എത്ര കാലമായി എന്ന മറുചോദ്യമാണ് മുഖ്യമന്ത്രി തിരിച്ചു ചോദിച്ചത്. പിഎം ശ്രീ പദ്ധതിയിൽ തുടർനടപടികൾ നിർത്തി വയ്ക്കാൻ ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്ത് നൽകിയിരുന്നു.

അതിനു ശേഷമുള്ള ആദ്യ പിബി യോഗമാണ് ഡൽഹിയിൽ നടക്കുന്നത്. സിപിഐയുടെ സമ്മർദം മൂലമാണ് സിപിഎം പിഎം ശ്രീ നടപടി നിർത്തി വയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com