''ഇവരെ തീറ്റിപ്പോറ്റിയത് ബിജെപിയിലേക്ക് അയക്കാനായിരുന്നോ?'' പരിഹാസവുമായി മുഖ്യമന്ത്രി

തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ വിജയിപ്പിച്ചാൽ അവർ ബിജെപിയായി മാറില്ലേയെന്നും എങ്ങനെ വിശ്വസിക്കുമെന്നും അദ്ദേഹം ചോദിച്ചു
മുഖ്യമന്ത്രി പിണറായി വിജയൻ
മുഖ്യമന്ത്രി പിണറായി വിജയൻ
Updated on

തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ വിജയിപ്പിച്ചാൽ അവർ ബിജെപിയായി മാറില്ലേയെന്നും എങ്ങനെ വിശ്വസിക്കുമെന്നും പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫിന്‍റെ തെരഞ്ഞെടുപ്പു കൺവെൻഷനിലാണ് മുഖ്യമന്ത്രിയുടെ പരിഹാസം. പത്മജ വേണുഗോപാൽ ബിജെപി അംഗത്വം നേടിയ സാഹചര്യത്തിലാണ് പിണറായി രൂക്ഷമായി കോൺഗ്രസിനെ വിമർശിച്ചത്.

ആദ്യം ഐടി സെൽ മേധാവി പോയി. ഇപ്പോൾ വേറൊരാളും പോയിരിക്കുന്നു. ഇവർ രണ്ടു പേരും കോൺഗ്രസിന്‍റെ പ്രധാന നേതാക്കളുടെ മക്കളാണ്. ഇവരെ തീറ്റിപ്പോറ്റിയത് ബിജെപിയിലേക്ക് അയക്കാനായിരുന്നോ? എന്നും മുഖ്യമന്ത്രി ചോദിച്ചു.

വന്യജീവി സംഘർഷത്തിൽ സംസ്ഥാനം പരിമിതികളിൽ നിന്നു കൊണ്ട് പരമാവധി കാര്യങ്ങൾ ചെയ്യുന്നുണ്ട്. പൂർണമായ പരിഹാരത്തിന് വന്യജീവി നിയമങ്ങളിൽ മാറ്റം വേണം. കോൺഗ്രസാണ് ഈ നിയമം കൊണ്ടു വന്നത്. നിലവിൽ ആ നിയമങ്ങളെ ബിജെപി സംരക്ഷിക്കുകയാണെന്നും പിണറായി വിജയൻ ആരോപിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com