ജന്തർ മന്തർ പ്രതിഷേധത്തിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തെത്തിയ പിണറായി വിജയന് വൻ സ്വീകരണം

സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം നൽകിയത്
Pinarayi Vijayan received a grand welcome upon his return to Thiruvananthapuram after participating in the Jantar Mantar protest

പിണറായി വിജയൻ

Updated on: 

തിരുവനന്തപുരം: എസ്ഐആറിലെ ക്രമക്കേടുകളും മുഖ‍്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാർ രാജി വയ്ക്കണമെന്നും ആവശ‍്യപ്പെട്ട് രാജ‍്യതലസ്ഥാനത്തെ ജന്തർമന്തറിൽ കോക്രോച്ച് ജനതാ പാർട്ടിയും മറ്റു ഇടത് സംഘടനളും ചേർന്ന് നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തെത്തി ചേർന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന് വൻ സ്വീകരണം നൽകി പ്രവർത്തകർ.

നൂറിലേറെ പേരാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം നൽകിയത്. ഇ.പി. ജയരാജൻ അടക്കം നിരവധി നേതാക്കൾ സ്വീകരണത്തിൽ പങ്കെടുത്തു. പിണറായി വിജയനെ കൂടാതെ എം.എ. ബേബി, ബൃന്ദ കാരാട്ട്, എം.വി. ഗോവിന്ദൻ അടക്കമുള്ള ഇടത് നേതാക്കളെയും ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

logo
Metro Vaartha
www.metrovaartha.com