

പിണറായി വിജയൻ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ താമസ സ്ഥലം മാറുന്നു. ഇടപ്പഴഞ്ഞിയിലെ പുതിയ വാടക വീട്ടിലേക്കാണ് താമസം മാറുന്നത്. പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയായ കണ്ടോൺമെന്‍റ് ഹൗസിലുണ്ടായ തീപിടിത്തത്തെ തുടർന്നാണ് മാറ്റം.
അറ്റക്കുറ്റപ്പണികളും നവീകരണവും നീളുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. നവീകരണം പൂർത്തിയാവും വരെ ബേക്കറി ജങ്ഷനിലെ വാടക വീട്ടിൽ തുടരാനായിരുന്നു നേരത്തത്തെ തീരുമാനം.
എന്നാൽ കണ്ടോൺമെന്‍റ് ഹൗസിലെ അറ്റക്കുറ്റപ്പണികൾ പൂർത്തിയാകാൻ കൂടുതൽ സമയമെടുക്കുന്നതിനാലാണ് ഇടപ്പഴഞ്ഞിയിലെ പൂതിയ വാടക വീട്ടിലേക്ക് മാറാൻ തീരുമാനിച്ചത്.