"സ്ത്രീ പീഡകർ എത്ര ഉന്നതരായാലും അവർക്കെതിരേ നടപടിയെടുത്ത പാരമ്പര്യം മാത്രമേ സിപിഎമ്മിനൊള്ളൂ": പി.കെ. ശ്രീമതി

പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരേയുള്ള ലൈംഗിക ആരോപണങ്ങൾ ചർച്ചയായതിനു പിന്നാലെയാണ് പി.കെ. ശ്രീമതി പ്രതികരണം
pk sreemathy about cpm stand on sexual abuser

പി.കെ. ശ്രീമതി

Updated on: 

‌

കണ്ണൂർ: സ്ത്രീ പീഡകർ എത്ര ഉന്നതരായാലും അവർക്കെതിരേ നടപടി എടുത്ത പാരമ്പര്യം മാത്രമേ സിപിഎമ്മിനുള്ളൂ എന്ന് മുതിർന്ന പാർട്ടി നേതാവ് പി.കെ. ശ്രീമതി. പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരേയുള്ള ലൈംഗിക ആരോപണങ്ങൾ ചർച്ചയായതിനു പിന്നാലെയാണ് പി.കെ. ശ്രീമതി പ്രതികരണവുമായി എത്തിയത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പി.കെ. ശ്രീമതിയുടെ പ്രതികരണം.

'ഒരു കാര്യം ഞാൻ വ്യക്തമാക്കാം. പെൺകുട്ടികളെയോ സ്ത്രീകളെയോ പീഡിപ്പിച്ചവർ എത്ര ഉന്നതരായാലും അവർക്കെതിരെ നിർദ്ദാക്ഷിണ്യം നടപടി എടുത്ത പാരമ്പര്യം മാത്രമേ സിപിഎമ്മിനുള്ളൂ. അത് ഇനിയും ഓർക്കാത്തവരുണ്ടെങ്കിൽ ''വിനാശകാലെ വിപരീതബുദ്ധി ''എന്ന് മാത്രേ ഇപ്പോൾ പറയാൻ കഴിയൂ' - പി.കെ. ശ്രീമതി കുറിച്ചു.

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിലാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് സുരേഷ് ബാബുവിനെ നീക്കം ചെയ്തത്. എന്നാൽ വ്യക്തിപരമായ കാരണങ്ങളാൽ ഒഴിയുന്നത് എന്നായിരുന്നു സുരേഷ് ബാബുവും ജില്ലാ നേതൃത്വവും വിശദീകരിച്ചത്. സുരേഷ് ബാബുവിനെ നീക്കിയതാണെന്ന് സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ. കൃഷ്ണദാസ് വ്യക്തമാക്കിയിരുന്നു. അതേസമയം സുരേഷ് ബാബുവിനെതിരേ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞത്. സുരേഷ് ബാബുവിന് എതിരായ നടപടിയിൽ പാർട്ടിയിൽ ഭിന്നതകൾ നിലനിൽക്കെയാണ് തുറന്ന പ്രതികരണവുമായി പി.കെ. ശ്രീമതി രംഗത്തെത്തിയത്. സ്ത്രീ പീഡകർ എത്ര ഉന്നതരായാലും അവർക്കെതിരേ നിർദാഷിണ്യം നടപടിയെടുത്ത പാരമ്പര്യം മാത്രമേ സിപിഎമ്മിനൊള്ളൂ: പി.കെ. ശ്രീമതി

‌

കണ്ണൂർ: സ്ത്രീ പീഡകർ എത്ര ഉന്നതരായാലും അവർക്കെതിരേ നടപടി എടുത്ത പാരമ്പര്യം മാത്രമേ സിപിഎമ്മിനുള്ളൂ എന്ന് മുതിർന്ന പാർട്ടി നേതാവ് പി.കെ. ശ്രീമതി. പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരേയുള്ള ലൈംഗിക ആരോപണങ്ങൾ ചർച്ചയായതിനു പിന്നാലെയാണ് പി.കെ. ശ്രീമതി പ്രതികരണവുമായി എത്തിയത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പി.കെ. ശ്രീമതിയുടെ പ്രതികരണം.

'ഒരു കാര്യം ഞാൻ വ്യക്തമാക്കാം. പെൺകുട്ടികളെയോ സ്ത്രീകളെയോ പീഡിപ്പിച്ചവർ എത്ര ഉന്നതരായാലും അവർക്കെതിരെ നിർദ്ദാക്ഷിണ്യം നടപടി എടുത്ത പാരമ്പര്യം മാത്രമേ സിപിഎമ്മിനുള്ളൂ. അത് ഇനിയും ഓർക്കാത്തവരുണ്ടെങ്കിൽ ''വിനാശകാലെ വിപരീതബുദ്ധി ''എന്ന് മാത്രേ ഇപ്പോൾ പറയാൻ കഴിയൂ' - പി.കെ. ശ്രീമതി കുറിച്ചു.

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിലാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് സുരേഷ് ബാബുവിനെ നീക്കം ചെയ്തത്. എന്നാൽ വ്യക്തിപരമായ കാരണങ്ങളാൽ ഒഴിയുന്നത് എന്നായിരുന്നു സുരേഷ് ബാബുവും ജില്ലാ നേതൃത്വവും വിശദീകരിച്ചത്. സുരേഷ് ബാബുവിനെ നീക്കിയതാണെന്ന് സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ. കൃഷ്ണദാസ് വ്യക്തമാക്കിയിരുന്നു. അതേസമയം സുരേഷ് ബാബുവിനെതിരേ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞത്. സുരേഷ് ബാബുവിന് എതിരായ നടപടിയിൽ പാർട്ടിയിൽ ഭിന്നതകൾ നിലനിൽക്കെയാണ് തുറന്ന പ്രതികരണവുമായി പി.കെ. ശ്രീമതി രംഗത്തെത്തിയത്.

logo
Metro Vaartha
www.metrovaartha.com