ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തു വിടരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി; ജീവന് പോലും ഭീഷണിയെന്ന് നിർമാതാവ്

റിപ്പോർട്ട് പുറത്തു വിടണമെന്ന വിവരാവകാശ കമ്മിഷൻ ഉത്തരവ് റദ്ദാക്കണമെന്നും ഹർജിയിൽ‌ ആവശ്യപ്പെട്ടിട്ടുണ്ട്.
ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തു വിടരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി; ജീവന് പോലും ഭീഷണിയെന്ന് നിർമാതാവ്
ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തു വിടരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി; ജീവന് പോലും ഭീഷണിയെന്ന് നിർമാതാവ്
Updated on

കൊച്ചി: സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തു വിടരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. നിർമാതാവ് സജിമോൻ പാറയിലാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. റിപ്പോർട്ട് പുറത്തു വിടണമെന്ന വിവരാവകാശ കമ്മിഷൻ ഉത്തരവ് റദ്ദാക്കണമെന്നും ഹർജിയിൽ‌ ആവശ്യപ്പെട്ടിട്ടുണ്ട്.

റിപ്പോർട്ട് പുറത്തു വരുന്നത് സിനിമാ മേഖലയിലെ വ്യക്തികളുടെ സ്വകാര്യത ലംഘിക്കാൻ ഇടയാക്കും. ഇതു പോലും വെളിപ്പെടുത്തലുകൾ നടത്തിയവരുടെ ജീവന് ഭീഷണിയുണ്ടാകാൻ വരെ സാധ്യതയുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. റിപ്പോർട്ട് പുറത്തു വിടുന്നത് അടിയന്തരമായി തടയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഹർജി ഹൈക്കോടതി ഉടൻ പരിഗണിക്കും. ഹേമകമ്മിഷൻ റിപ്പോർട്ട് സർക്കാർ പുറത്തു വിടാൻ ഇരിക്കേയാണ് ഹൈക്കോടതിയിൽ ഹർജി എത്തിയിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com