

പ്ലസ് വൺ പ്രവേശനം; രണ്ടാം അലോട്ട്‌മെന്‍റ് ഫലം ഞായറാഴ്ച
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്‍റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാം അലോട്ട്‌മെന്‍റ് ഫലം ഞായറാഴ്ച. തിങ്കളാഴ്ച രാവിലെ 10 മുതൽ പ്രവേശനം ആരംഭിക്കും. അലോട്ട്‌മെന്‍റ് വിവരങ്ങൾ www.hscap.kerala.gov.in ലെ Candidate Login-SWS ലെ Second Allot Results ലിങ്കിലൂടെ ലഭിക്കും.
അലോട്ട്‌മെന്‍റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ Second Allot Results എന്ന ലിങ്കിൽ നിന്ന് ലഭിക്കുന്ന അലോട്ട്‌മെന്‍റ് ലെറ്ററിൽ പറഞ്ഞിരിക്കുന്ന സ്‌കൂളിൽ രക്ഷകർത്താവിനോടൊപ്പം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം 23ന് വൈകിട്ട് 5ന് മുൻപ് ഹാജരാകണം.
മോഡൽ റെസിഡെൻഷ്യൽ സ്‌കൂളുകളിൽ പ്രവേശനത്തിന് അപേക്ഷിച്ചവരുടെയും രണ്ടാം അലോട്ട്‌മെന്‍റ് റിസൾട്ടും സ്‌പോർട്‌സ് ക്വാട്ട ഒന്നാം അലോട്ട്‌മെന്‍റ് റിസൾട്ടും ഇതിനോടൊപ്പം പ്രസിദ്ധീകരിക്കും. ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് മൂന്നാമത്തെ അലോട്ട്‌മെന്‍റിനുശേഷം സപ്ലിമെന്‍ററി അലോട്ട്‌മെന്‍റിന് അപേക്ഷകൾ സമർപ്പിക്കാം.