പ്ലസ് വൺ പ്രവേശനം: രണ്ടാമത്തെ അലോട്ട്മെന്‍റ് 12ന്

ഒന്നാം അലോട്ട്മെന്‍റിൽ താൽക്കാലിക പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ഈ അലോട്ട്മെന്‍റിൽ ഉയർന്ന ഓപ്ഷനിൽ അലോട്ട്മെന്‍റ് ലഭിച്ചിട്ടില്ലെങ്കിൽ പുതിയ അലോട്ട്മെന്‍റ് ലെറ്റർ ആവശ്യമില്ല.
പ്ലസ് വൺ പ്രവേശനം:  രണ്ടാമത്തെ അലോട്ട്മെന്‍റ്  പ്രവേശനം 12ന്
പ്ലസ് വൺ പ്രവേശനം: രണ്ടാമത്തെ അലോട്ട്മെന്‍റ് പ്രവേശനം 12ന്

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്‍റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെന്‍റ് റിസൾട്ട് പ്രസിദ്ധീകരിച്ചു. പ്രവേശനം 12ന് രാവിലെ 10 മുതൽ 13ന് വൈകിട്ട് 5വരെ നടക്കും. അലോട്ട്മെന്‍റ് വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റായ www.hscap.kerala.gov.in ലെ Candidate Login-SWS ലെ Second Allot Results എന്ന ലിങ്കിലൂടെ ലഭിക്കും.

അലോട്ട്മെന്‍റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ Second Allot Results എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്മെന്‍റ് ലെറ്ററിൽ പ്രതിപാദിച്ചിരിക്കുന്ന അലോട്ട്മെന്‍റ് ലഭിച്ച സ്കൂളിൽ രക്ഷകർത്താവിനോടൊപ്പം പ്രവേശനത്തിനായി ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം ഹാജരാകണം. വിദ്യാർഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്‍റ് ലെറ്റർ അലോട്ട്മെന്‍റ് ലഭിച്ച സ്കൂളിൽ നിന്നും പ്രിന്‍റ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകും. ഒന്നാം അലോട്ട്മെന്‍റിൽ താൽക്കാലിക പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ഈ അലോട്ട്മെന്‍റിൽ ഉയർന്ന ഓപ്ഷനിൽ അലോട്ട്മെന്‍റ് ലഭിച്ചിട്ടില്ലെങ്കിൽ പുതിയ അലോട്ട്മെന്‍റ് ലെറ്റർ ആവശ്യമില്ല.

മെറിറ്റ് ക്വാട്ടയിൽ ഒന്നാം ഓപ്ഷനിൽ അലോട്ട്മെന്‍റ് ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. അലോട്ട്മെന്‍റ് ലെറ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് മാത്രമേ അടക്കേണ്ടതുള്ളൂ.

Trending

No stories found.

Latest News

No stories found.