

പി.എം. ആർഷോ
കോഴിക്കോട്: കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിനെ തുടർന്ന് എസ്എഫ്ഐയും കെഎസ്‌യു പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷം മൂലമുള്ള പ്രതിഷേധം തുടരുന്ന സാഹചര‍്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് എസ്എഫ്ഐ നേതാവ് പി.എം. ആർഷോ.
'ജലം ചീറ്റുന്ന പീരങ്കിയല്ല, തീ തുപ്പുന്ന പീരങ്കിയുണ്ടേൽ കൊണ്ടുവാ.. ഞങ്ങൾ തെരുവിലുണ്ടാകും.. നമുക്ക് കാണാം. ആർഷോ ഫെയ്സ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ ദിവസം ഇതേത്തുടർന്ന് പൊലീസും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ തിരുവനന്തപുരത്ത് ഏറ്റുമുട്ടിയിരുന്നു. പ്രവർത്തകരെ ക്രൂരമായി മർദിച്ചെന്ന് ആരോപിച്ച് എസ്എഫ്ഐ വിവിധ ജില്ലകളിൽ പ്രതിഷേധവും നടത്തുകയുണ്ടായി.