കരുവന്നൂർ ബാങ്ക് തട്ടിപ്പ്: ഉന്നത കമ്യൂണിസ്റ്റ് നേതാക്കൾക്ക് പങ്കുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബിജെപി ബൂത്ത് കാര്യകർത്താക്കളുമായുള്ള സംവാദത്തിലാണ് മോദിയുടെ പരാമർശം.
പ്രധാനമന്ത്രി നരേന്ദ്ര മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദി
Updated on

തിരുവനന്തപുരം: കേരളത്തിലെ കമ്യൂണിസ്റ്റ് നേതാക്കൾക്കെതിരേ ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ‌ ഉന്നത കമ്യൂണിസ്റ്റ് നേതാക്കൾക്ക് പങ്കുണ്ടെന്ന് മോദി ആരോപിച്ചു. ബിജെപി ബൂത്ത് കാര്യകർത്താക്കളുമായുള്ള സംവാദത്തിലാണ് മോദിയുടെ പരാമർശം. സ്വർണക്കടത്തിലെ കണ്ണികൾക്ക് ഒരു പ്രത്യേക ഓഫിസുമായി ബന്ധമുണ്ടെന്നും മോദി ആരോപിച്ചു.

പരസ്പരം അഴിമതികൾ മറച്ചു വക്കുന്നതിനായാണ് ഇന്ത്യ മുന്നണി രൂപീകരിച്ചിരിക്കുന്നത്. ഇത്തരം കുറ്റകൃത്യങ്ങൾ നടത്തിയ, പാവപ്പെട്ടവരുടെ പണം കൊള്ളയടിച്ച ക്രിമിനലുകൾ ശിക്ഷിക്കപ്പെടാതെ പോകാൻ അനുവദിക്കില്ലെന്ന് കേരളത്തിലെ ജനങ്ങൾക്ക് ഉറപ്പു നൽകുന്നുവെന്നും മോദി പറഞ്ഞു.

ഇവർക്കെതിരേ കർശന നടപടി സ്വീകരിക്കും. നീതി നടപ്പിലായെന്ന് ഉറപ്പു വരുത്തുമെന്നും മോദി പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com