16 വയസുകാരിയെ പീഡിപ്പിച്ചു; പാലക്കാട് പൊലീസുകാരൻ അറസ്റ്റിൽ

മുട്ടിക്കുളങ്ങര ക്യാംപിലെ ഉദ്യോഗസ്ഥനാണ് ഇയാൾ
pocso case police officer arrested in palakkad
അജീഷ്
Updated on

പാലക്കാട്: 16 വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥൻ പോസ്കോ കേസിൽ അറസ്റ്റിൽ. പുതുശേരി കൊളയക്കോട് സ്വദേശിയും മലപ്പുറം അരീക്കോട് ക്യാംപിലെ സിവിൽ പൊലീസ് ഓഫിസറുമായ അജീഷിനെയാണ് (28) കസബ പൊലീസ് അറസ്റ്റു ചെയ്തത്.

മുട്ടിക്കുളങ്ങര ക്യാംപിലെ ഉദ്യോഗസ്ഥനാണ് ഇയാൾ. പാലക്കാട് സ്വദേശിയും ബന്ധുവുമായ പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലണ് കേസ്. ഇയാളുടെ പേരിൽ മുൻപും സമാനമായ ആരോപണങ്ങളുണ്ട്. പരാതി നൽകാത്തതിനാൽ അന്വേഷണം ഉണ്ടായില്ല. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com