ഇഡി ഉദ്യോഗസ്ഥരെ ആക്രമിക്കാൻ പൊലീസ് സൗകര്യമുണ്ടാക്കി; ഗുരുതരവീഴ്ചയെന്ന് ഇന്‍റലിജൻസ്

ആക്രമണം ആരംഭിച്ചപ്പോൾ പിന്തിരിപ്പിക്കാനുള്ള ശ്രമവും ഉണ്ടായില്ല.
Police facilitated attack on ED officials; Intelligence says serious incident

ഇഡി ഉദ്യോഗസ്ഥരെ ആക്രമിക്കാൻ പൊലീസ് സൗകര്യമുണ്ടാക്കി; ഗുരുതരവീഴ്ചയെന്ന് ഇന്‍റലിജൻസ്

Updated on

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടിൽ പരിശോധന നടത്തിയതിനു പിന്നാലെ ഇഡി ഉദ്യോഗസ്ഥർക്കു നേരെ ആക്രമണമുണ്ടായതിൽ പൊലീസിൽ ഗുരുത വീഴ്ചയെന്ന് ഇന്‍റലിജൻസ് റിപ്പോർട്ട്. ഇഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ച് തകർക്കാൻ ഇടതുപ്രവർത്തകർക്ക് പൊലീസ് സൗകര്യം ചെയ്തു കൊടുത്തുവെന്ന സംശയവും റിപ്പോർട്ടിലുണ്ട്.

ഇഡി ഉദ്യോഗസ്ഥർ പുറത്തേക്കിറങ്ങുന്നതിനു മുൻപ് സംരക്ഷണം ഉറപ്പാക്കാൻ പൊലീസിന് കഴിഞ്ഞില്ല. വാഹനത്തിന് പൊലീസ് സംരക്ഷണവലയം തീർത്തില്ല. ആക്രമണം ആരംഭിച്ചപ്പോൾ പിന്തിരിപ്പിക്കാനുള്ള ശ്രമവും ഉണ്ടായില്ല. തിരുവനന്തപുരത്തെ പിണറായി വിജയനെ വാടകവീടിനു സമീപം ഡിസിപിയുടെ നേതൃത്വത്തിലാണ് സുരക്ഷ നൽകിയിരുന്നത്.

എന്നാൽ സുരക്ഷയ്ക്ക് നേതൃ‌ത്വം കൊടുത്തിരുന്ന ഉദ്യോഗസ്ഥൻ പുറത്തു തടിച്ചു കൂടിയ ഇടതു നേതാക്കളുമായി സൗഹൃദ സംഭാഷണത്തിലായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. മാത്രമല്ല ആക്രമണം നടത്തിയവരെ പിടി കൂടുന്നതിലും പൊലീസ് കാലതാമവം വരുത്തിയതായാണ് കണ്ടെത്തൽ.

logo
Metro Vaartha
www.metrovaartha.com