

പിള്ളേരുടെ ആഗ്രഹം സാധിച്ചു കൊടുത്ത് പൊലീസ്; വിഡിയോ വൈറൽ|Video
കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന വിഡിയോ പങ്കു വച്ച് കേരളാ പൊലീസ്. പിള്ളേർ എന്തെങ്കിലും ആഗ്രഹം പറഞ്ഞാൽ അതങ്ങ് സാധിച്ചു കൊടുത്തേക്കണം കുറിപ്പോടെയാണ് വിഡിയോ പങ്കു വച്ചിരിക്കുന്നത്. വണ്ടിപ്പെരിയാർ പൊലീസ് ആണ് കുട്ടികൾക്കൊപ്പം കളിക്കുന്നത്.
സ്റ്റമ്പിന് പകരം സിമന്‍റ് കട്ട വച്ചാണ് പിള്ളേർക്കൊപ്പമുള്ള ക്രിക്കറ്റ് കളി.
വിഡിയോ 20,000ത്തിൽ അധികം പേരാണ് കണ്ടിരിക്കുന്നത്. അഭിനന്ദിച്ചും വിമർശിച്ചും നിരവധി കമന്‍റുകളുമുണ്ട്.