ലഹരി പാർട്ടി നടത്തിയെന്ന ആരോപണം; റിമ കല്ലിങ്കലിനും ആഷിഖ് അബുവിനുമെതിരേ പ്രാഥമിക അന്വേഷണം

'കൊച്ചിയിലെ ഫ്ലാറ്റിൽ ലഹരിപാർട്ടി നടത്തി പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കി'
police investigation against rima kallingal aashiq abu drug party allegations
ലഹരി പാർട്ടി നടത്തിയെന്ന ആരോപണം; റിമ കല്ലിങ്കലിനും ആഷിഖ് അബുവിനുമെതിരേ പ്രാഥമിക അന്വേഷണം
Updated on

കൊച്ചി: ലഹരി പാർട്ടി നടത്തുന്നുവെന്ന ആരോപണത്തിൽ നടി റിമ കല്ലിങ്കലിനും സംവിധായകൻ ആഷിഖ് അബുവിനുമെതിരേ പ്രാഥമിക അന്വേഷണത്തിന് നിർദേശം. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് യുവമോർച്ച നൽകിയ പരാതിയിലാണ് നടപടി. എറണാകുളം സൗത്ത് എസ്പിക്കാണ് അന്വേഷണച്ചുമതല.

തമിഴ് ഗായിക സുചിത്രയാണ് റിമയ്ക്കും ആഷിഖിനുമെതിരെ ഗുരുതര ആരോപണമുന്നയിച്ചത്. റിമ‍യും ആഷിഖും ചേർന്നു നടത്തുന്ന പാർട്ടിയിൽ ഒരിക്കലും ഉപയോഗിക്കാത്ത മയക്കു മരുന്നുകൾ ഉപയോഗിക്കുന്നതായി സുചിത്ര ഒരു ചാനൽ അഭിമുഖത്തിൽ വെളിപ്പെടുത്തി.

അവരുടെ പാർട്ടികളിൽ നൽകുന്ന ചോക്ലേറ്റ് പോലും കഴിക്കാതിരിക്കരുതെന്ന് ഒരു സുഹൃത്ത് തന്നോട് പറഞ്ഞിരുന്നെന്ന് സുചിത്ര പറഞ്ഞു. കൊച്ചിയിലെ ഫ്ലാറ്റിൽ ലഹരിപാർട്ടി നടത്തി പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നും സുചിത്ര പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com