
പൊലീസ് ജീപ്പ് വൈദ‍്യുതിത്തൂണിലിടിച്ചു; പൊലീസ് ഉദ‍്യോഗസ്ഥന് പരുക്ക്
കോഴിക്കോട്: പൊലീസ് ജീപ്പ് വൈദ‍്യുതിത്തൂണിലിടിച്ചുണ്ടായ അപകടത്തിൽ പൊലീസ് ഉദ‍്യോഗസ്ഥന് പരുക്കേറ്റു. കൊടുവള്ളി പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് നിയന്ത്രണം വിട്ട് അപകടമുണ്ടായത്.
പരുക്കേറ്റ പൊലീസ് ഉദ‍്യോഗസ്ഥനായ ജിതിനെ സ്വകാര‍്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 7 മണിയോടെയായിരുന്നു ദേശീയപാതയിൽ വെണ്ണക്കാട് വച്ച് അപകടമുണ്ടായത്.
റോഡിലെ വെള്ളക്കെട്ടിലൂടെ ജീപ്പ് ഓടിച്ചുക്കൊണ്ടിരിക്കുന്നതിനിടെയായിരുന്നു നിയന്ത്രണം വിട്ടത്. മൂന്നു ലക്ഷം കിലോമീറ്ററിലധികം ഓടിയ വാഹനം നിലവിൽ ഓടിക്കാൻ കഴിയുന്ന അവസ്ഥയിലല്ലെന്ന് നേരത്തെ തന്നെ പരാതി ഉണ്ടായിരുന്നു.